ജാതിയെ മറക്കും നമ്മള്
പൊതിഞ്ഞു കാത്തൊരാ തൊണ്ടിനെ മറക്കും നമ്മള്
അകത്തൊരു കവചം തീര്‍ത്തൊരാ കുരുവിനെ മറക്കും നമ്മള്
ഓര്‍മയിലേക്കൊരു ജാതിപത്രി ,
ഒരു ചെറു വിരലിന് ചോരയൊലിക്കും തൊലിയോളം വന്നൊരു ജാതിപത്രിയെ മാത്രം........
ജീവിക്കുക... കൂട്ടിവച്ചു ജാതിപത്രികളൊക്കെയും
മറക്കുക.. തൊണ്ടുകളെ.. കുരുക്കളെ..ഒട്ടുമേ.. ഒടുവിലാ ജാതിക്കയെ തന്നെയും....
ഇതു നിന്റെ വിധി. എന്റെയും....
ഇത് നിങ്ങള്‍ വിചാരിച്ച ആത്മാവൊന്നല്ലട്ടൊ... ഇതു വെറും ആലും മാവും കൂടിയ ആത്മാവ്. അതിന്റെ തറയില്‍ ഞങ്ങള്‍ വട്ടത്തിലിരുന്നു നാട്ടുവിശേഷം പറയുന്ന സ്ഥലം! ചായകടയിലിരുന്നു വെടിവട്ടം പറയാന്‍ യോഗവും സമയവും (ഒരുപക്ഷെ ചായക്കട തന്നെയും ) ഇല്ലാതെ പോയ ഒരു തലമുറക്കു വേണ്ടി.. ഒരു കട..അല്ലെങ്കില്‍ ആല്തറ..അല്ല ആത്മാവിന്റെ തറ. ചായ കുടിച്ച് വെടി പറഞ്ഞിരിക്കാന്‍ ഒരിടം.. കൂടാന്‍ വരുമല്ലൊ....
Thursday, March 5, 2009
ജാതിക്ക
Subscribe to:
Posts (Atom)