Thursday, March 5, 2009

ജാതിക്ക

ജാതിയെ മറക്കും നമ്മള്‍
പൊതിഞ്ഞു കാത്തൊരാ തൊണ്ടിനെ മറക്കും നമ്മള്‍
അകത്തൊരു കവചം തീര്‍ത്തൊരാ കുരുവിനെ മറക്കും നമ്മള്‍
ഓര്‍മയിലേക്കൊരു ജാതിപത്രി ,
ഒരു ചെറു വിരലിന്‍ ചോരയൊലിക്കും തൊലിയോളം വന്നൊരു ജാതിപത്രിയെ മാത്രം........
ജീവിക്കുക... കൂട്ടിവച്ചു ജാതിപത്രികളൊക്കെയും
മറക്കുക.. തൊണ്ടുകളെ.. കുരുക്കളെ..ഒട്ടുമേ.. ഒടുവിലാ ജാതിക്കയെ തന്നെയും....
ഇതു നിന്‍റെ വിധി. എന്‍റെയും....

5 comments:

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു
ആശംസകള്‍

പാറുക്കുട്ടി said...

അയ്യോ കരയണ്ടാട്ടോ. ജാതിക്ക തൊണ്ട് അച്ചാറാക്കിയോ സ്ക്വാഷാക്കിയോ ഉപയോഗിക്കൂ.

Gopan said...

nannayirikkunnu binu

Anonymous said...

onnum manasilayilla...hahahahahahah

Unknown said...

കവിതകൾ.....ആത്മാവുണ്ട്.....നല്ല അർത്ഥ തലങ്ങൾ.....ഭാഷയും കേമം .....