മരണം രംഗബോധമില്ലാത്ത കോമാളിയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ചില നേരങ്ങളില്‍ അതു സ്റുഷ്ടിക്കുന്ന ഒരുതരം വിഹ്വലപെടുത്തുന്ന ശൂന്യതയാണ്` ഏറ്റവും ഭീകരം .
ആരും എന്നും ഉണ്ടാവും എന്നോ അതൊരാവശ്യമാണെന്നോ പോലും ആരെങ്കിലും പറഞ്ഞിട്ടല്ല. പക്ഷെ പെട്ടെന്ന് ചിലയിടങ്ങളില്‍ ചിലര്‍ പെട്ടെന്നൊരു ദിവസം ഉണ്ടാവില്ല എന്നതു തന്നേ നനഞ്ഞ് തണുത്ത ഒരു ഭയം എന്നിലേക്കു അരിച്ചിറങ്ങുന്ന തോന്നലുണ്ടാക്കുന്നു. ഒരു പക്ഷെ ഇതാണൊ പ്രേത ഭയം , ഏയ് അല്ല.
ദേവി വല്ല്യമ്മ, ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സുന്ദരിമാരായ സ്ത്രീകളില്‍ ഒരാള്‍. രാജി പെട്ടെന്നു വിളിച്ച് ദേവി വല്ല്യമ്മ ഇനി "ഇല്ല " എന്നു പറഞ്ഞപ്പൊള്‍ , എന്തോ പറയാന്‍ വന്ന ഞാന്‍ വെടി തീര്‍ന്ന ടയറു പോലേ പെട്ടെന്ന് നിന്നുപൊയി. യഥാര്‍ത്ഥത്തില്‍ അദ്ഭുതത്തിനു വകയുണ്ടോ? ഇല്ല..അവര്‍ക്കു എഴുപതിന്‍ മേല്‍ പ്രായം ഉണ്ട്. ആവശ്യത്തിനു അസുഖങ്ങള്‍ ഉണ്ട്...എല്ലാം ഉണ്ട്... പക്ഷെ...ഒരു വല്ലാത്ത പക്ഷെ എന്നെ വന്നു മൂടുന്നുണ്ടു താനും ....
എന്റെ കൂട്ടുകാരന്റെ 30 വയസുള്ള ഭാര്യ മരിച്ചു എന്നു കേട്ടതിനേക്കള്‍ ഞാന്‍ നടുങ്ങിയതു 70 വയസ്സുള്ള ദേവി വല്ല്യമ്മ ഇനി ഇല്ല എന്നു കേട്ടപ്പൊള്‍ ആണെന്നു പറഞ്ഞാല്‍ അതിലൊരു യുക്തിയുടെ പ്രശ്നം ഉണ്ടാവാം .. പക്ഷെ സത്യമാണ്. അതുകൊണ്ടാവും ഓരോരുത്തരും അവരുടെ വേര്‍പാടില്‍ നമുക്കു സമ്മാനിക്കുന്ന ശുന്യതയുടെ വലുപ്പത്തിലാവും മരണത്തിന്റെ ഭീകരതയും എന്നെനിക്കു തൊന്നുന്നത്.
മരിച്ചവര്‍ തമ്മില്‍ കണ്ടു മുട്ടുമൊ എന്നെനിക്കറിയില്ല, അങ്ങനെയുണ്ടെങ്കില്‍ വല്ല്യമ്മയും വല്ല്യചനും കണ്ടു മുട്ടി സന്തോഷമായിരിക്കട്ടെ.
വല്ല്യമ്മയുടെ ആത്മാവിനു ശാന്തിയും ലഭിക്കട്ടെ
1 comment:
നമുക്കറിയാത്ത സത്യങ്ങള്‍...
-സുല്‍
Post a Comment